ഒരു വേനല്‍ക്കാല രാത്രിയില്‍ ബര്‍സൌമാ തന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി വെളിമ്പ്രദേശത്തുവന്നു.തന്റെ കണ്ണുകള്‍ ഉയര്‍ത്തി നോക്കുകയും ദൈവത്തിന്റെ മഹിമയില്‍ മുമ്പാകെ താന്‍ വെറും നിസ്സാരനെന്നു ബോദ്ധ്യം വരികയും ഇപ്രകാരം പറയുകയും ചെയ്തു.“യജമാനന്റെ സന്നിധിയില്‍ ദാസന്‍ ഇരിക്കയില്ല അപ്പോള്‍ ഞാന്‍ എങ്ങനെയാണ് ആകാശഠിന്റേയും ഭൂമിയുടേയും നാഥനായവന്റെ മുമ്പില്‍ ഇരിക്കൂവാന്‍ തുനിയേണ്ടത്”എന്നു പറഞ്ഞുകൊണ്ട് ആ ദിവസം ...മുതല്‍ എഴുന്നേറ്റുനിന്നുകൊണ്ടുള്ള നില സ്വീകരിച്ചു.പിന്നീട് ഒരിക്കല്‍ പോലും ബര്‍സൌമാ ഇരുന്നിട്ടില്ല.
കല്‍ക്കദൂന്യ സുന്നഹദോസില്‍ പൂര്‍വ്വ സുന്നഹദോസുകള്‍ക്കെതിരായ നിശ്ചയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം വളരെ ദുഃഖിതനായിത്തീര്‍ന്നു.സഭാംഗങ്ങ